Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Tarring

Thrissur

റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി; കാ​ന​യ്ക്കു സ്ലാ​ബി​ല്ല

മേ​ലൂ​ർ: മു​രി​ങ്ങൂ​ർ - ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ടാ​റിം​ഗ് ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​നാ​സ്ഥ നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന​താ​യി പ​രാ​തി. നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി നി​ർ​മി​ച്ച കാ​ന​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ്ലാ​ബ് സ്ഥാ​പി​ക്കാ​തെ തു​റ​ന്ന​നി​ല​യി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം​പോ​ലും പ​ല​ർ​ക്കും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ദി​വ​സേ​ന വാ​ഹ​ന​ങ്ങ​ൾ വീ​ടി​നു​പു​റ​ത്തു പാ​ർ​ക്ക് ചെ​യ്യേ​ണ്ടി​വ​രു​ന്ന ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. പൂ​ലാ​നി നാ​യ​ര​ങ്ങാ​ടി​യി​ൽ പ​ന​ഞ്ചി​ക്ക​ൽ ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലു​ള്ള കാ​ന​യ്ക്ക് സ്ലാ​ബ് സ്ഥാ​പി​ക്കാ​ത്ത​ത് ഗു​രു​ത​ര സു​ര​ക്ഷാ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​റ​ന്നു​കി​ട​ക്കു​ന്ന കാ​ന രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ഇ​തു സം​ബ​ന്ധി​ച്ച് കി​ഫ്ബി​യു​ടെ പ്രാ​ദേ​ശി​ക ഓ​ഫീ​സി​ൽ നി​ര​വ​ധി​ത​വ​ണ നേ​രി​ട്ടെ​ത്തി പ​രാ​തി​ന​ൽ​കി ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഓ​രോ​ത​വ​ണ​യും ഉ​ട​ൻ പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പു​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ൽ അ​ടി​സ്ഥാ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up